ബിഹാറിൽ നിയന്ത്രണം വിട്ട കാര്‍ സ്‌കൂളിലേയ്ക്ക് പാഞ്ഞുകയറി അപകടം ; 9 കുട്ടികൾ മരിച്ചു

ACCIDENT

പാട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂള്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില്‍ ഒമ്പതു കുട്ടികള്‍ മരിച്ചു. 24 പേർക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

Top