ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു

ശ്രീനഗർ : ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപതു സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ലേ ജില്ലയിലെ ന്യോമയിലുള്ള കിയാരിയിലാണ് അപകടം. 10 സൈനികരാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു.

ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. അൽപ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. ലേഹിയിലേക്ക് പോയ വാഹനം അപകടത്തിൽ പെടുകയായിരുന്നു. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9പേർ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണെന്ന് സൈനികർ പറയുന്നു.

Top