മുല്ലപ്പെരിയാറില്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 7141.59 ഘനയടി ജലം

ഇടുക്കി: മുല്ലപ്പെരിയാറില്‍ രണ്ട് ഷട്ടറുകൂടി ഉയര്‍ത്തി. നിലവില്‍ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വര്‍ധിച്ചതോടെ പുലര്‍ച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.

6.45ന് രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാര്‍ തീരത്ത് താസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും. രാത്രികാലങ്ങളില്‍ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്‌നാടിന്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.

Top