മുല്ലപ്പെരിയാറിലെ ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ ഉയര്‍ത്തി; ജാഗ്രത

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തുന്നത്.

ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സാധാരണയിലും കൂടുതല്‍ വെളളം തുറന്ന് വിടുന്നതിനാല്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. പലയിടത്തും വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. പ്രദേശത്ത് 19 ഓളം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പലയിടത്തും ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.

Top