ഇടുക്കിയിൽ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

death

ഇടുക്കി : ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി. ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് ഇവർ ഒഴുക്കില്‍പ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പുഴ മുറിച്ചു കടക്കുന്നതിനിടെ ചങ്ങാടത്തിൽ ഉണ്ടായിരുന്ന കുട്ടി വെള്ളത്തിൽ പോവുകയും തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ചങ്ങാടം മറിയുകയുമാണ് ഉണ്ടായത്. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമടക്കമുള്ള സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒമ്പതു പേരെയും രക്ഷപ്പെടുത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

സ്ഥലത്ത് മൊബൈല്‍ റേഞ്ചിന്റെ പ്രശ്‌നമുള്ളതിനാല്‍ വൈകിയാണ് വിവരം പുറത്തറിഞ്ഞത്. അപകടത്തില്‍പ്പെട്ട ഒന്‍പതു പേരെയും രക്ഷപ്പെടുത്തിയതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ അറിയിച്ചു.

Top