Nine people arrested in the case attacked a man

തിരുവനന്തപുരം: പട്ടത്ത് ചൊവ്വാഴ്ച രാത്രിയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്‍പത് പ്രതികളെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.

ബാര്‍ട്ടല്‍ ഹില്‍ സ്വദേശി അനന്തു എന്ന് വിളിയ്ക്കുന്ന രാജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഘമാണ് പോലീസിന്റെ പിടിയിലായത്.

അനന്തുവും എതിര്‍ സംഘവും തമ്മില്‍ ഈ അടുത്തകാലത്ത് സംഘര്‍ഷം നടന്നിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന അനന്തുവിന്റെ പേരിലും നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Top