ഗുജറാത്തിലും കൂട്ട ശിശുമരണം, ഒറ്റ രാത്രിയില്‍ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍ . . .

newborn baby

അഹമ്മദാബാദ്: ഗോരക്പുര്‍ സംഭവത്തിനു പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും കൂട്ടശിശുമരണം.

അഹമ്മദാബാദായിരുന്നു സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രി അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്.

അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പെടെ അറപതോളം കുട്ടികള്‍ മരണപ്പെട്ടത് വിവാദമായിരുന്നു.

Top