17ാം ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് മൗനം പാലിച്ചത് ഒമ്പത് എം പിമാര്‍

ഡല്‍ഹി: ഫെബ്രുവരി 9 ന് നടന്ന സമ്മേളനത്തോടെ 17ാം ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോള്‍ സഭയ്ക്കകത്ത് മൗനം പാലിച്ചത് ഒമ്പത് എം പിമാര്‍. ചലച്ചിത്ര താരങ്ങളായ സണ്ണി ഡിയോളും, ശത്രുഘ്‌നന്‍ സിന്‍ഹയും ഉള്‍പ്പെടെയുള്ള ഒമ്പത് എംപിമാരും സഭയില്‍ സംസാരിക്കുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.

ഒമ്പത് എംപിമാരില്‍ ആറ് പേരും രേഖാമൂലമുള്ള സംഭാവനകള്‍ നല്‍കിയപ്പോള്‍, സിന്‍ഹ, അതുല്‍കുമാര്‍ സിങ്, ചന്ദപ്പ എന്നിവര്‍ രേഖാമൂലമോ വാക്കാലുള്ളതോ ആയ ആശയവിനിമയത്തിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. ചര്‍ച്ചയില്‍ സംസാരിച്ച ആദ്യ അഞ്ച് അംഗങ്ങളില്‍ ഒരാള്‍ കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രനാണ്. ബിജെപി പുതുമുഖ എം പിമാരായ ഛത്തീസ്ഗഢിലെ മോഹന്‍ മാണ്ഡവിയും രാജസ്ഥാനിലെ ഭഗീരഥ് ചൗധരിയും മാത്രമാണ് അഞ്ചുവര്‍ഷവും മുഴുവന്‍ സമ്മേളനങ്ങളിലും ഹാജരായത്.

ചര്‍ച്ചയില്‍ പങ്കെടുക്കാത്ത ഒമ്പതു പേരില്‍ സണ്ണി ഡിയോള്‍ (ഗുരുദാസ്പൂര്‍, പഞ്ചാബ്) ഉള്‍പ്പടെ ആറുപേരും ബിജെപി അംഗങ്ങളാണ്. ശത്രുഘ്നന്‍ സിന്‍ഹ (അസന്‍സോള്‍, വെസ്റ്റ് ബംഗാള്‍) ഉള്‍പ്പെടെ രണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉളളവരാണ്. കര്‍ണാടകയില്‍ നിന്നുള്ള എസ്സി അംഗം രമേഷ് ചന്ദപ്പ ജിഗജിനാഗി, അതുല്‍കുമാര്‍ സിങ് (ഘോസി, യുപി), ദിവ്യേന്ദു അധികാരി (തംലുക്ക്, വെസ്റ്റ് ബംഗാള്‍), ബി എന്‍ ബച്ചെഗൗഡ (ചിക്കബെല്ലാപൂര്‍, കര്‍ണാടക), പ്രധാന്‍ ബറുവ (ലഖിംപൂര്‍, അസം), അനന്ത്കുമാര്‍ ഹെഗ്‌ഡെ (ഉത്തര കന്നഡ, കര്‍ണാടക), വി ശ്രീനിവാസപ്രസാദ് (ചാമരാജനഗര്‍ എസ്സി, കര്‍ണാടക) എന്നിവരാണ് മറ്റുള്ളവര്‍.

Top