സംസ്ഥാനത്ത് ഇന്ന് ഒന്‍പത് കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്‍പ്പെടുത്തി. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്ന് വീതവും എന്നിങ്ങനെയാണ് കണക്കുകള്‍. പാലക്കാട് മണ്ണാര്‍ക്കാട് മുന്‍സിലിറ്റിയാണ് ഹോട്ട്‌സ്‌പോട്ട്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 68 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ 8 പേര്‍ക്കും കോട്ടയത്ത് 6 പേര്‍ക്കും മലപ്പുറം,എറണാകുളം ജില്ലകളില്‍ 5 പേര്‍ക്കും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ നാല് പേര്‍ക്കും കാസര്‍ഗോഡ് ,ആലപ്പുഴ ജില്ലകളില്‍ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നുവന്നവരാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കുംഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു.7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.

Top