ചൈനയിൽ മാലിന്യ സംസ്കരണശാലയിൽ തീപിടുത്തം ; ഒൻപത് പേർ മരിച്ചു

Southern China

ബെയ്‌ജിംഗ് : തെക്കൻ ചൈനയിലെ മാലിന്യ സംസ്കരണശാലയിൽ തീപിടുത്തം. അപകടത്തിൽ ഒൻപത് പേർ മരിച്ചതായി സംസ്ഥാന വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെക്കൻ പ്രവിശ്യയായ ഗുവാങ്ഡോംഗിലെ ക്വിൻഗുവാൻ നഗരത്തിലാണ് സംഭവം നടന്നത്. അതിരാവിലെയാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Top