ഒന്‍പതാം ക്ലാസുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചു ; കാമുകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ചെന്നൈ: പുതുച്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകന്‍ നരേഷ് (19), സുഹൃത്തുക്കളായ സൂര്യ (19), രാജ (32) എന്നിവരാണ് അറസ്റ്റിലായത്.

സ്‌കൂളില്‍ നിന്നു വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയെ നരേഷ് സുഹൃത്തിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിക്കു ലഹരിമരുന്നു കലര്‍ത്തിയ പാനീയം നല്‍കി മയക്കിയ ശേഷം മൂവരും ചേര്‍ന്നു പീഡിപ്പിച്ചു. പതിവു സമയത്തു വീട്ടിലെത്താത്തതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ചു സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ വൈകിട്ടോടെ അര്‍ധബോധാവസ്ഥയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായും, ലഹരിമരുന്നു നല്‍കിയതായും കണ്ടെത്തുകയായിരുന്നു.

Top