‘നിമ്രോദ്’; ഷൈന്‍ ടോം പ്രധാന വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ ഒരുങ്ങുന്നു

ഷൈന്‍ ടോം പ്രധാന വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ ‘നിമ്രോദ്’ അണിയറയില്‍ ഒരുങ്ങുന്നു. സിറ്റി ടാര്‍ഗറ്റ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ എ ഷഫീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് നവംബര്‍ ഇരുപത്തി നാലിന് ദുബായില്‍ വെച്ചു നടക്കുമെന്ന് അണിയറക്കാര്‍ പുറത്ത് അറിയിച്ചു. ഷാര്‍ജ സഫാരി മാളില്‍ വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. ഇരുപത്തിയഞ്ച് ശനിയാഴ്ച അബുദാബി സോഷ്യല്‍ സെന്റെറിലും ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പരിപാടി ഉണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഷൈന്‍ ടോം ചാക്കോ മുഖ്യ കഥാപാത്രമാകുന്ന ചിത്രത്തില്‍ ദിവ്യാപിള്ള , ആത്മീയാ രാജന്‍, പാര്‍വ്വതി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ഇവരെക്കൂടാതെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാവും. കെ.എം. പ്രതീഷിന്റേതാണ് തിരക്കഥ. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍ എ ഷഫീര്‍ ഈണം നല്‍കുന്നു.

തെലുങ്കിലും തമിഴിലും ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ശേഖര്‍ വി ജോസഫ് ആണ് ചിത്രത്തിനായി ക്യാമറ. അയൂബ് ഖാന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം കോയാസ് ആണ്. മേക്കപ്പ് റോണക്‌സ് സേവ്യറും കോസ്റ്റ്യും സമീരാ സനീഷും നിര്‍വ്വഹിക്കും. ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍, ജോര്‍ജിയ തുടങ്ങിയ ഇടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായി തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ അവസാനവാരത്തോടെ ചിത്രീകരണം ആരംഭിക്കും

Top