അവാര്‍ഡുകള്‍ വാരികൂട്ടിയതിന് പിന്നാലെ ചോലയുടെ ടീസറും പുറത്തിറങ്ങി

നാലു സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയതിന് തൊട്ട് പിന്നാലെ ചോലയുടെ ടീസര്‍ പുറത്തു വിട്ട് അണിറപ്രവര്‍ത്തകര്‍. നാല് മിനിറ്റുള്ള പ്രൊമോ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ഉന്മാദിയുടെ മരണം എന്ന ചിത്രത്തിന് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

മികച്ച നടി, മികച്ച സ്വഭാവ നടന്‍, സംവിധാനത്തിന് പ്രത്യേക ജബൂറി പരാമര്‍ശം, സൗണ്ട് ഡിസൈനിംഗിന് പ്രത്യേക ജൂറി പരാമര്‍ശം എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Top