‘ഈട’ യില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായി നിമിഷ സജയന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നിമിഷ സജയന്‍ വീണ്ടും നായികയാവുന്നു.

കിസ്മത്ത്, സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗത്തിന്റെ നായികയായാണ് നിമിഷ എത്തുന്നത്.

‘ഈട’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്.

എം.ബി.എ ബിരുദധാരിയും ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജരുമായാണ് ഷെയ്ന്‍ നിഗം എത്തുന്നത്.

പ്രശ്‌സത ഫിലിം എഡിറ്റര്‍ അജിത്ത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ നായികയാവുന്നത്.
തനിക്ക് വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് നിമിഷ പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന ‘ഈട’ എന്ന വാക്കിന് ഇവിടെ എന്നാണര്‍ത്ഥം. ഛായാഗ്രാഹകനും സംവിധായകനുമായി രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top