നിമിഷ സജയന്‍ ബോളിവുഡിലേക്ക്

ലയാളത്തിന്റെ യുവനായികമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് നിമിഷ സജയന്‍. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന നടി. ഒട്ടനവധി ഹിറ്റുകളിലും നിമിഷ വിജയന്‍ ഭാഗമായി. ഇപോഴിതാ നിമിഷ സജയന്‍ ബോളിവുഡിലേക്കും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ദേശീയ പുരസ്‌കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയന്‍ അഭിനയിക്കുന്നത്. വി ആര്‍ എന്നാണ് സിനിമയുടെ പേര്. ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന.

നിമിഷയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ.

 

Top