സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തോട് തീരെ താല്‍പര്യമില്ല, ഡബ്ല്യൂസിസി മാറ്റം കൊണ്ടുവന്നു

ളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരങ്ങളുടെ കൂട്ടത്തിലാണ് നിമിഷ സജയന്റെ സ്ഥാനവും. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള സിനിമയില്‍ കരുതുറ്റ നിലപാടുകള്‍ സ്വീകരിക്കുകയും ആ നിലപാട് എല്ലായിപ്പോഴും തുറന്നുപറയാന്‍ മടികാണിക്കാത്ത താരം കൂടിയാണ് നിമിഷ.

എന്നാല്‍ സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തോട് തനിക്ക് തീരെ താല്‍പര്യമില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സിനിമ ഒരു കലാരൂപമാണെന്നും അത് എപ്പോഴും സംശുദ്ധമായിരിക്കണമെന്നും അതില്‍ ഒരു വ്യക്തി താല്‍പ്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാന്‍ പാടില്ലെന്നും നിമിഷ പറഞ്ഞു.

ഡബ്ല്യൂസിസി ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇതോടെ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് ഇടയില്‍ പേടിയുണ്ടായിട്ടുണ്ട്. സ്ത്രീയും പുരുഷനും സിനിമയില്‍ ഒരുപോലെ ജോലി ചെയ്യുന്നു. എന്നാല്‍ ഉയര്‍ന്ന ശമ്പളം പുരുഷന് മാത്രമാണ്. എല്ലാ മേഖലയിലും സമത്വം എന്നതാണ് ഫെമിനിസത്തിന്റ ഏറ്റവും വലിയ മുദ്രാവാക്യം എന്നും നിമിഷ കൂട്ടിച്ചേര്‍ത്തു.

Top