നിമിഷ ഹാപ്പിയാണ്;ആദ്യം മികച്ച നടിക്കുള്ള പുരസ്‌കാരം ഇപ്പോള്‍ ബെന്‍സ് എ ക്ലാസ് കാറും

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സുരാജിന്റെ നായികയായി മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന നടിയാണ് നിമിഷ സജയന്‍. ആദ്യ സിനിമയിലെ കഥാപാത്രത്തെ പ്രേഷകര്‍ ഇരും കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുറച്ച് നല്ല മലയാള സിനിമയുടെ ഭാഗമാകാന്‍ നിമിഷയ്ക്ക് കഴിഞ്ഞു. ഈട, മാംഗല്യം തന്തുനാനേന, കുപ്രസിദ്ധ പയ്യന്‍,ചോല തുടങ്ങിയ ചിത്രങ്ങളിലും മികച്ച കാഥാപാത്രങ്ങളെ തന്നെയാണ് നിമിഷ അവതരിപ്പിച്ചത്.

മികച്ച നടിക്കുള്ള സംസ്ഥാന പുരസാകാരത്തിന്റെ തിളക്കത്തിലാണ് നിമിഷ .ഇപ്പോള്‍ താരം പുതിയ ഒരു വാഹനം വാങ്ങിയ സന്തോഷത്തിലാണ്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്റെ ബെന്‍സിന്റെ സെഡാനായ എ ക്ലാസ് ഇനി നിമിഷയ്ക്ക് സ്വന്തം.ബെന്‍സ് എ ക്ലാസിന്റെ എ 200 ഡിസല്‍ വകഭേദംമാണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ രാജശ്രീ ബെന്‍സില്‍ നിന്നുമാണ് വാഹനം വാങ്ങിയത്.
എന്തായാലും 2019 നിമിഷയ്ക്ക് കുറച്ച് സ്‌പെഷ്യലാണ്.


2143 സിസി എഞ്ചിന്‍ കരുത്തുള്ള വാഹനം 300 എന്‍ എം ടോര്‍ഖും 136 ബിഎച്ച്പി കരുത്തും സൃഷ്!ടിക്കും. ഏഴ് സ്പീഡാണ് ഡ്യുവല്‍ ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. വാഹനത്തിന്റെ കൊച്ചി എകസ് ഷോറൂം വില ഏകദേശം 28 ലക്ഷം രൂപയാണ്.

Top