വേണു അച്ഛന്റെ മടിയില്‍ കിടന്ന് ഞാന്‍ കുറേനേരം കരഞ്ഞു; നിമിഷ സജയന്‍

ളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരങ്ങളുടെ കൂട്ടത്തിലാണ് നിമിഷ സജയന്റെ സ്ഥാനവും. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം വേണുവച്ഛന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതാണ്, ഞാന്‍ ആദ്യം ചിത്രീകരണത്തിന് ചെല്ലുമ്പോള്‍ വേണുവച്ഛന്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, മധു ചേട്ടന്‍ പറഞ്ഞു ‘മോളെ ഓടി വാ വന്നു കാണൂ കോടതി സീനാണ്’, ഞാന്‍ വാദിക്കുമ്പോള്‍ വേണുവച്ഛന്‍ അതിനു മറുപടി പറയുന്ന സീനാണ്. അസ്വസ്ഥത കൊണ്ട് പേനയിട്ടു കുത്തുന്നത്. ഇതെല്ലം ഞാന്‍ മോണിറ്ററില്‍ കണ്ടു കൊണ്ടിരിക്കുകയാണ്. എനിക്കറിഞ്ഞുകൂടാ വേണുവച്ഛന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാലില്‍ തൊട്ടു തൊഴുതു, എന്നിട്ട് മടിയില്‍ കിടന്നു കുറെ നേരം കരഞ്ഞു. വേണുവച്ഛന്‍ എന്നെ സമാധാനിപ്പിച്ചു,

‘എന്തിനാ നീ കരയുന്നത് എന്ന് ചോദിച്ചു’. ഞാന്‍ പറഞ്ഞു എനിക്കറിഞ്ഞൂകൂടാ എനിക്ക് കരയണം, പിന്നെ ഞങ്ങള്‍ നല്ല ക്ലോസായി, ഞങ്ങള്‍ രണ്ടു പേരുമുള്ള സീനുകളില്‍ ഞാന്‍ അഭിനയിച്ചു കഴിയുമ്പോള്‍ മധു ചേട്ടന്‍ ‘റെഡി കട്ട്’ എന്ന് പറഞ്ഞാല്‍ വേണുവച്ഛന്‍ പറയും, ‘അത് ഒന്നുകൂടി എടുക്കാം നിനക്ക് അത് കൂടുതല്‍ നന്നായി ചെയ്യാന്‍ പറ്റുമെന്നും വേണുവച്ഛന്‍ പറഞ്ഞു. തന്റെ അഭിനയത്തേക്കാള്‍ മറ്റുള്ളവരുടെ അഭിനയത്തിന് പ്രാധാന്യം നല്‍കുന്ന താരമാണ് വേണുവച്ഛനെന്നും നിമിഷ പറഞ്ഞു.

Top