ഐഎസ്എല്ലില്‍ മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ പുള്‍ഗയോടൊപ്പം ബ്രസീല്‍ താരം നില്‍മറും

KERALA BLASTERS

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കരുത്തേകാന്‍ രണ്ടു വിദേശ താരങ്ങള്‍ എത്തുന്നു. ബ്രസീല്‍ താരം നില്‍മറും 2015 സീസണില്‍ ടീമിലുണ്ടായിരുന്ന വിക്ടര്‍ ഫൊക്കാര്‍ഡോ എന്നറിയപ്പെടുന്ന പുള്‍ഗയുമാണ് ബ്ലാസ്റ്റഴേ്‌സിന് സ്വന്തമാകുന്നത്.

സിഫ്‌നിയോസിന് പകരക്കാരാനായി ഐസ്‌ലാന്‍ഡ് സ്‌ട്രെക്കര്‍ ഗുജോണ്‍ ബാള്‍ഡ് വിന്‍സണെ ബ്ലാസ്‌റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുള്‍ഗയും നില്‍മറും ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് എത്തുന്നത്. കൊച്ചിയിലെത്തിയ ഇരുവരും ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തില്‍ ഹ്യൂമും പുള്‍ഗയും തമ്മിലുള്ള ഐക്യം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മറന്നിട്ടില്ല. അടുത്ത മത്സരത്തിന് മുന്‍പ് ഇരുവരും ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തുമെന്നാണ് വിവരം. 24 മത്സരങ്ങള്‍ ബ്രസീലിനായി കളിച്ച് ഒമ്പത് ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നില്‍മര്‍. നിലവില്‍ യുഎഇ ക്ലബ്ബ് അല്‍ നാസറിന്റെ മുന്നേറ്റ താരമാണ് നില്‍മര്‍.

Top