മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്ത സംഭവം; വിദേശത്തക്ക് കടന്ന പ്രതി രണ്ട് വര്‍ഷത്തിന് ശേഷം കസ്റ്റിഡിയില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ സദാചാര പൊലീസ് ചമഞ്ഞെത്തി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. റഹ്മത്തുള്ള(33)യെയാണ്‌പോലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.

സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസിലെ നാലാം പ്രതിയായ ഇയാള്‍ കസ്റ്റഡിയിലാകുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.അഞ്ച് പ്രതികള്‍ നേരത്തെ പിടികൂടുകയും ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

2016ലെ ക്രിസ്മസ് ദിനത്തിലാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നിലമ്പൂര്‍-നായാടംപൊയില്‍ റോഡിലെ കക്കാടംപൊയിലിനടുത്ത് സദാചാരപോലീസ് ചമഞ്ഞെത്തിയ ഏതാനും പേരില്‍നിന്ന് അപമാനം നേരിടേണ്ടിവന്നത്. യുവതിയുടെ കൈക്ക് കയറിപ്പിടിക്കുകയും കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Top