നിലമ്പൂരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടി ; രണ്ട് പേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ പട്ടാമ്പി സ്വദേശി വിനീഷിനെയും സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി മുജീബ് റഹ്മാനെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പൊലീസാണ് നിലമ്പൂരില്‍നിന്ന് സ്വര്‍ണം പിടികൂടിയത്. സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിലെ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയിരുന്നില്ല.

Top