ഡോണാള്‍ഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് നിക്കി ഹേലിയുടെ ആദ്യ വിജയം

വാഷിങ്ടന്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സൗത്ത് കാരോലൈന മുന്‍ ഗവര്‍ണര്‍ നിക്കി ഹേലിയുടെ ആദ്യ വിജയം. ഞായറാഴ്ച നടന്ന പോരാട്ടത്തിലാണ് വാഷിങ്ടന്‍ ഡിസി പ്രൈമറിയിലാണ് നിക്കി ഹേലി പ്രഥമ വിജയം സ്വന്തമാക്കിയത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ പ്രധാന ദിവസമായ ‘സൂപ്പര്‍ ചൊവ്വാഴ്ച’യ്ക്കു തൊട്ടുമുന്‍പുള്ള ഈ വിജയം നിക്കി ഹേലിക്ക് ഏറെ ആശ്വാസകരമാണ്. നാളെ 15 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച ട്രംപിനെതിരെ സൂപ്പര്‍ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമാണ്. അലാസ്‌ക, അലാസ്‌ക (ജിഒപി മാത്രം), അര്‍കെന്‍സ, കലിഫോര്‍ണിയ, കൊളറാഡോ, മെയ്ന്‍,മാസച്യുസിറ്റ്സ്, മിനസോഡസ, നോര്‍ത്ത് കാരോലൈന, ഓക്ലഹോമ, ടെനിസി, ടെക്സസ്, യൂട്ടാ, വെര്‍മോണ്ട് , വെര്‍ജീനിയ, അമേരിക്കന്‍ സമോവയുടെ യുഎസ് പ്രദേശം എന്നിവടങ്ങളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്.റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഡോണള്‍ഡ് ട്രംപു തന്നെയാണ് മുന്‍നിരയിലുള്ളത്. എതിരാളിയായ നിക്കി ഹേലിയെക്കാള്‍ ഭൂരിപക്ഷം ട്രംപ് അനായാസം സ്വന്തമാക്കുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.

Top