Nikki fractures her hand while performing a karate chop stunt

ഏഴില്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചലച്ചിത്ര താരം നിക്കി ഗല്‍റാണിയുടെ കൈയോടിഞ്ഞു.

ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടം.സിമന്റ് സ്ലാബ് കൈകൊണ്ടിടിച്ചു പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പരുക്കേറ്റത്.

സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥയായി അഭിനയിക്കുന്ന നിക്കി ആദ്യ ശ്രമത്തില്‍ ഏതാനും സ്ലാബുകള്‍ പൊട്ടിച്ചുവെങ്കിലും രണ്ടാമതും സ്ലാബുകള്‍ പൊട്ടിക്കാനുളള ശ്രമത്തിനിടയാണ് കൈയ്ക്ക് പരുക്കേറ്റത്.

ചെറുവിരലിനോട് ചേര്‍ന്ന് പൊട്ടലുളളതിനാല്‍ മൂന്നാഴ്ചത്തെ വിശ്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുളളത്.

Top