നിക്കിനെ വിവാഹം കഴിക്കണമെന്ന് പ്രിയങ്ക പറഞ്ഞു; പെട്ടെന്നായിരുന്നു പിന്മാറ്റമെന്ന് സല്‍മാന്‍

ല്‍മാന്‍ ഖാന്‍ നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് പ്രിയങ്കയെ ആയിരുന്നു. എന്നാല്‍ വിവാഹം അടുത്തപ്പോള്‍ ചിത്രത്തില്‍ നിന്നും പ്രിയങ്കയുടെ പിന്മാറ്റം പെട്ടെന്നായിരുന്നു. ഇപ്പോള്‍ അതിനെതിരെ വിമര്‍ശനവുമായ് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ഷൂട്ട് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോള്‍ ആയിരുന്നു പ്രിയങ്കയുടെ പിന്‍മാറ്റം. ഇത് മോശം തീരുമാനമായിരുന്നു എന്നാണ് സല്‍മാന്‍ പറയുന്നത്.

‘പ്രിയങ്കയ്ക്ക് ഭാരത് ചെയ്യണം എന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സാഫറും ഞങ്ങളെല്ലാവരും കത്രീന കൈഫിനെയാണ് നായികയായി കണ്ടത്. എന്നാല്‍ കത്രീന തന്നെയാണ് ടൈഗര്‍ സിന്താ ഹേയിലും നായികയായത്. അപ്പോഴാണ് അലി പറയുന്നത് ഹിന്ദുസ്ഥാനിയായ പെണ്‍കുട്ടിയെ വേണമെന്ന്.

കത്രീന 20 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്നു. പിന്നെ എന്തിന് കത്രീനയെ മാറ്റണമെന്ന് ഞാന്‍ അലിയോട് ചോദിച്ചു. അപ്പോഴാണ് പ്രിയങ്ക ഫോണ്‍വിളിച്ചിരുന്നു എന്ന് അലി പറയുന്നത്. പ്രിയങ്കയും എന്റെ സഹോദരി അര്‍പിത ഖാനും നല്ല സുഹൃത്തുക്കളാണ്. അതിനെല്ലാം ശേഷമാണ്. നിക്കിനെ വിവാഹം ചെയ്യാന്‍ പ്രിയങ്ക തീരുമാനിക്കുന്നത്.

നിക്ക് എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് വിവാഹം കഴിക്കണം. അതിനാല്‍ ഡേറ്റിന്റെ ചില പ്രശ്നങ്ങളുണ്ട്’ ഇങ്ങനെയാണ് പ്രിയങ്ക എന്നോട് പറഞ്ഞത്. തീര്‍ച്ചയായും വിവാഹം കഴിക്കൂ. ആ രണ്ട് മൂന്ന് ദിവസങ്ങള്‍ ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാം എന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോഴാണ് ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് അവര്‍ പറയുന്നത്.’ അത് എല്ലാവരെയും ബുദ്ധിമുട്ടിച്ചുവെന്നും സല്‍മാന്‍ പറഞ്ഞു.

Top