മമ്മൂട്ടിക്കും മഞ്ജു വാര്യറിനുമൊപ്പം നിഖില വിമലും; പ്രേക്ഷകര്‍ ആകാംക്ഷയില്‍, ഷൂട്ടിംഗ് പുതുവര്‍ഷം

വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന താരമാണ് മഞ്ജു വാര്യര്‍. എന്നാല്‍ കരിയറില്‍ ഇന്നുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിലൂടെ അങ്ങനെയൊരു അവസരം ലഭിച്ചിരിക്കുകയാണ്. ആ സന്തോഷം പങ്കുവെച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു. ത്രില്ലര്‍ ചിത്രവുമായാണ് മമ്മൂട്ടിയും മഞ്ജു വാര്യരും എത്തുന്നത്.

പുതുവര്‍ഷത്തില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. കൂടാതെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിഖില വിമലും എത്തുന്നുണ്ട്.  ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

പുതുവര്‍ഷത്തില്‍ തന്നെ മമ്മൂട്ടിയും ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങും. ഷൈലോക്കാണ് മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. കഴുത്തറുപ്പന്‍ പലിശക്കാരനായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി അവസാന വാരത്തില്‍ ഷൈലോക്ക് തിയേറ്ററുകളിലേക്ക് എത്തും.

 

 

Top