നിഖില വിമല്‍ നായികയാകുന്ന തമിഴ് ചിത്രം ‘രംഗ’; ടീസര്‍ കാണാം

ലയാള താരം നിഖില വിമല്‍ നായികയാകുന്ന തമിഴ് ചിത്രം ‘രംഗ’ യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡി.എല്‍. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രംഗയില്‍ നിഖില വിമലിനെ കൂടാതെ സിബി സത്യരാജ്, സതീഷ് എന്നിവരാണ് പ്രധാന താരങ്ങള്‍.

രാംജീവന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കാശ്മീരിലും , ചെന്നൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. വിജയ് കെ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നിഖിലയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണ് രംഗ. ഈ വര്‍ഷം നടിയുടേതായി രണ്ട് മലയാളചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. ദുല്‍ക്കര്‍ ചിത്രം യമണ്ടന്‍ പ്രേമകഥയിലാണ് നടി അവസാനമായി അഭിനയിച്ചത്.

Top