അഴീക്കോട് തെരഞ്ഞെടുപ്പ്; കെ.എം.ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: അഴീക്കോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.

തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഷാജിയുടെ ഹര്‍ജിക്കൊപ്പം നികേഷിന്റെ ഹര്‍ജിയും കേള്‍ക്കാമെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ.എം ഷാജിയുടെ വിജയം അസാധുവാക്കിയിരുന്നുവെങ്കിലും നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതിനെതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ സുപ്രീം കോടതി നികേഷ് കുമാറിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരന്നില്ലെങ്കിലും ഷാജിക്ക് നിയമസഭയില്‍ ഉപാധികളോടെ പങ്കെടുക്കാന്‍ സുപ്രീം കോടതിയുടെ അനുമതി ലഭിച്ചിരുന്നു.

Top