അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും പ്രിയങ്കയുടെ അമ്മയും കണ്ടുമുട്ടി

nik

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മില്‍ കണ്ടുമുട്ടി. മുംബൈയിലെ ബാന്ദ്രയിലുള്ള ആഢംബര റെസ്റ്റോറന്റായ യൗവാച്ചയില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഇവിടെവെച്ച് ഇവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

പ്രിയങ്കയും നികും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ അമ്മയുമായുള്ള കൂടിക്കാഴ്ച. ന്യൂജഴ്‌സിയില്‍ നടന്ന നികിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. നികിന്റെ സഹോദരന്‍ കെവിന്‍, കെവിന്റെ ഭാര്യ, മകള്‍ എന്നിവരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്താറുണ്ട്.

Top