ഇടുക്കി ജില്ലയില്‍ ഞായറാഴ്ച വരെ രാത്രികാല യാത്രയ്ക്ക് നിരോധനം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ രാത്രികാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി 7 മണിമുതല്‍ രാവിലെ 6 വരെയാണ് നിരോധനം.

ഇടുക്കി ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രകാലാവസ്ഥ വകുപ്പും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതിനാലും ജില്ലയില്‍ അതിശക്തായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് തീരുമാനം.

കൊവിഡ്, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പൊലീസ്, റവന്യു, ദുരന്തനിവാരണം, തദ്ദേശ സ്വയംഭരണം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍ സപ്ലൈസ്, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കും.

Top