കോവിഡ്; പഞ്ചാബില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചാബ് സര്‍ക്കാര്‍ എല്ലാ പട്ടണങ്ങളിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്കു മേല്‍ ചുമത്തുന്ന പിഴ ഇരട്ടിയാക്കി. ഇതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ 1000 രൂപ പിഴയൊടുക്കേണ്ടി വരും. ചൊവ്വാഴ്ച 22 കോവിഡ് മരണമാണ് പഞ്ചാബില്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതിനകം രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 4,653 ആയി. 614 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,47,665ല്‍ എത്തിയിട്ടുണ്ട്.

Top