ലക്ഷദ്വീപില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു

കവരത്തി: ലക്ഷദ്വീപില്‍ കൊവിഡ് വ്യപനം രൂക്ഷമായതിനെ തുടര്‍ന്ന് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്ത് മണി മുതല്‍ രാവിലെ ഏഴു വരെയാണ് കര്‍ഫ്യൂ. അവശ്യ സര്‍വീസുകളെയും കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തുന്നവരെയും പരിശോധനക്ക് എത്തുന്നവരെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുറത്തു നിന്നു വരുന്നവര്‍ക്ക് ഏഴു ദിവസം വീട്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. പിന്നീട് കൊവിഡ് പരിശോധന നടത്തണം. കോഡിവ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ലക്ഷദ്വീപിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

നിലവില്‍ 280 പേര്‍ക്കാണ് ലക്ഷദ്വീപില്‍ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ പൊസീറ്റിവായത് ആന്ത്രോത്ത് ദ്വീപിലാണ്. 159 പേര്‍. കവരത്തിയില്‍ 48 പേര്‍ക്കും കല്‍പേനിയില്‍ 42 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

 

Top