രാത്രിസമയങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല; മുന്നറിയിപ്പുമായ് മസ്‌ക്കറ്റ്

ഒമാന്‍: രാത്രി കാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അറിയിച്ച് മസ്‌കറ്റ്. രാത്രിസമയങ്ങളില്‍ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ടുള്ള കെട്ടിട നിര്‍മ്മാണ ജോലികള്‍ അനുവദനീയമല്ലെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് മസ്‌ക്കറ്റ് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ലംഘനമാണിതെന്നും ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മ്മാണ ജോലികള്‍ നടത്തുന്നുണ്ടെന്നും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും നഗരസഭ വക്താവ് അറിയിച്ചു.

Top