ട്വിറ്റര്‍ നിരോധിച്ച് നൈജീരിയ

ട്വിറ്റര്‍ നിരോധിച്ച് നൈജീരിയന്‍ ഗവണ്‍മെന്റ്. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയാണ് ട്വിറ്റര്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തത്. സര്‍ക്കാരിന്റെ നിലനില്പിനെ അപകടത്തിലാക്കാന്‍ ട്വിറ്ററിനു സ്വാധീനമുണ്ടെന്നാണ് നൈജീരിയ അറിയിച്ചത്.

ട്വിറ്റര്‍ റദ്ദാക്കിയ ട്വീറ്റില്‍ 30 മാസം നീണ്ടുനിന്ന 1967-70ലെ ആഭ്യന്തര യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ സൂക്ഷിച്ചോളൂ എന്നായിരുന്നു പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

 

Top