ബൊക്കോഹറാം ഭീകരര്‍ക്കിടയില്‍ തര്‍ക്കം; ചിബോക് പെണ്‍കുട്ടികളുടെ മോചനം വൈകുന്നു

buhari1

ലാഗോസ്: നൈജീരിയയില്‍ നിന്ന് ബൊക്കോഹറാം ഭീകരര്‍ക്കിടയില്‍ തട്ടിക്കൊണ്ടുപോയ ചിബോക് പെണ്‍കുട്ടികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി.

ഭീകരര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമാണ് പെണ്‍കുട്ടികളുടെ മോചനം വൈകിപ്പിക്കുന്നതെന്നും അവര്‍ക്കിടയിലെ തര്‍ക്കം മോചന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്നും ബുഹാരി പറഞ്ഞു.
nigeria2

നാലു വര്‍ഷം മുമ്പ് 2014-ലാണ് ബോര്‍ണിയോ സംസ്ഥാനത്തെ ചിബോക് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും 276 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ വര്‍ഷം സമാധാന ചര്‍ച്ചയിലൂടെ 176 പെണ്‍കുട്ടികളെ ബൊക്കോഹറാം ഭീകരര്‍ മോചിപ്പിച്ചിരുന്നു. എന്നാല്‍ 100 പെണ്‍കുട്ടികള്‍ ഇന്നും അവരുടെ തടങ്കലില്ലാണ്.

എന്തു വിലകൊടുത്തും ഭീകരരില്‍ നിന്ന് ചിബോകിലെ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുമെന്നും പ്രസിഡന്റ് ബുഹാരി പറഞ്ഞിരുന്നു. കുട്ടികളെ തിരിച്ചു കൊണ്ടു വരുന്നതിനായി രാജ്യത്തുട നീളം നിരവധി പ്രക്ഷോഭങ്ങളാണ് നടത്തിയത്.

അടുത്തിയിടെ ദാപ്ച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ 100 പെണ്‍കുട്ടികളില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പേരെയും മോചിപ്പിക്കാന്‍ ബുഹാരിയുടെ ചര്‍ച്ചയ്ക്ക് കഴിഞ്ഞിരുന്നു. മുസ്ലീം മതത്തിലേക്ക് മാറില്ലെന്ന് പറഞ്ഞ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാത്രമാണ് തീവ്രവാദികള്‍ പിടിച്ചു വച്ചിരിക്കുന്നത്.

bockoharam2
നൈജീരിയയില്‍ നിന്നും നാലു വര്‍ഷത്തിനിടെ 1000-ത്തിലധികം കുട്ടികളെ ഭീകരസംഘടനയായ ബൊക്കോഹറാം തട്ടിക്കൊണ്ടുപോയിരുന്നെന്ന് കഴിഞ്ഞ ദിവസം യൂനിസെഫ് വെളിപ്പെടുത്തിയിരുന്നു.

ദാപ്ച്ചിയിലെ ലേല ഷെരീബും, ചിബോക് തട്ടിക്കൊണ്ടു പോകലില്‍ തീവ്രവാദികളുടെ പിടിയിലുള്ള 100 കുട്ടികള്‍ ഉള്‍പ്പെടയുള്ളവരെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമം സര്‍ക്കാര്‍ നടത്തി വരികയാണെന്നും ബുഹാരി പറഞ്ഞു.Related posts

Back to top