അറുപത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി നൈജീരിയന്‍ യുവതി പിടിയില്‍

വഡോദര: ഗുജറാത്തിലെ വഡോധര റെയില്‍വെ സ്റ്റേഷനില്‍നിന്ന് 60 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി നൈജീരിയന്‍ യുവതി പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ യുവതിയെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ താമസിക്കുന്ന ഇവര്‍ മുംബൈയിലേക്ക് പോകുംവഴിയാണ് പിടിയിലായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top