nigerian students attack sushama swaraj report up

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് പാരി ചൗക്കില്‍ വെച്ച് പ്രാദേശികരായ ചിലര്‍ നൈജീരിയക്കാരായ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. മയക്കുമരുന്ന് അധികമായി കഴിച്ച് മനീഷ് ഖേര എന്ന യുവാവ് മരിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധത്തിലായിരുന്നു.

നൈജീരിയക്കാരായ അഞ്ച് യുവാക്കളാണ് ഇതിന് പിന്നിലെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതാണ് ഇവര്‍ക്കെതിരെ ആക്രമണമുണ്ടാവാന്‍ കാരണം.

എന്നാല്‍ യുവാവിന് മയക്കുമരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ഗ്രേറ്റര്‍ നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

Top