താന്‍ മരിച്ചെന്ന വ്യാജ പ്രചരണങ്ങള്‍ നിഷേധിച്ച് നൈജീരിയന്‍ പ്രസിഡന്റ്

നൈജീരിയ: താന്‍ മരിച്ചുപോയെന്ന വ്യാജ പ്രചരണം നിഷേധിച്ച് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയാണ് നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ളതെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാസങ്ങളായി പ്രചരിപ്പിച്ചിരുന്നത്.

2019 ഫെബ്രുവരിയില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബുഹാരി കഴിഞ്ഞ വര്‍ഷം അഞ്ചു മാസത്തോളം ബ്രിട്ടനിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരണങ്ങള്‍ നടന്നത്.

‘ഇത് ഞാന്‍ തന്നെയാണ്, ഞാന്‍ ഉറപ്പിച്ച് പറയുന്നു. ഉടന്‍ തന്നെ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുകയാണ്. മാത്രമല്ല ഞാന്‍ കൂടുതല്‍ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയുമാണ്. തന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കില്‍ അത് തന്റെ കൊച്ചുമക്കള്‍ മാത്രമാണെന്നും അവരുടെ ഉപദ്രവം കുറച്ചു കൂടുതലാണെന്നും’ ബുഹാരി വ്യക്തമാക്കി.

Top