ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിച്ചവരെ നൈജീരിയൻ സൈന്യം മോചിപ്പിച്ചു

Nigerian army

അബുജ: ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിച്ച 244 പേരെ മോചിപ്പിച്ച് നൈജീരിയൻ സൈന്യം. തീവ്രവാദ ഗ്രൂപ്പുമായുള്ള ബന്ധവും , അംഗത്വം ഇവർ ഉപേക്ഷിച്ചതായും സൈന്യം വ്യക്തമാക്കി. അവരുടെ മനസ്സ് മാറിയിട്ടുണ്ടെന്നും , ഇനി അവർ സമൂഹത്തിൽ സ്വസ്ഥമായി ജീവിക്കുമെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

118 മുതിർന്ന പുരുഷന്മാരും 56 സ്ത്രീകളും 19 കൗമാരക്കാരും 51 കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് സൈന്യം തിങ്കളാഴ്ച പുറത്തുവിട്ടത് . ഓപ്പറേഷൻ കമാൻഡർ മേജർ ജനറൽ റോജേഴ്സ് നിക്കോളസ് ആണ് മോചനവുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവരെ ഡി-റാഡിക്കലിസേഷൻ പ്രോഗ്രാമിൽ പങ്കെടുപ്പിച്ചതിന് ശേഷം മാത്രമേ പൂർണമായി സ്വതന്ത്രരാക്കുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ അക്രമണങ്ങളിൽ ഏകദേശം 20,000 ആൾക്കാർ നൈജീരിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2016ലാണ് നൈജീരിയൻ ഭരണകൂടം അറസ്റ്റ് ചെയ്യുന്ന ബോക്കോ ഹറാം അക്രമികൾക്കായി ഡി-റാഡിക്കലിസേഷൻ പ്രോഗ്രാം ആരംഭിച്ചത്.

Top