‘ഹീറോയിക് ഇഡുനെ’ കൊണ്ടുപോകാന്‍ നൈജീരിയ; യുദ്ധക്കപ്പല്‍ ലൂബ തുറമുഖത്ത്

ഡൽഹി: നൈജീരിയയുടെ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത്. ഹിറോയിക് ഇഡുൻ കപ്പലിനെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് എത്തിയത്. ആദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡുന് അടുത്തെത്തുന്നത്.

ഹീറോയിക് ഇഡുൻ ചരക്ക് കപ്പലിൽ കയറാൻ പോകുന്നതായി നൈജീരിയൻ നേവി. ഇക്വറ്റോറിയൽ ഗിനിയുടെ സമുദ്ര മേഖലയിൽ നിന്ന് കപ്പലിനെ നീക്കണം എന്ന് ഉത്തരവുണ്ടായിരുന്നു. ഇക്വറ്റോറിയൽ വൈസ് പ്രസിഡന്റ് റ്റെഡിൻഗേമയുടേതാണ് ഉത്തരവ്. ഓഗസ്റ്റ് 8നു നൈജീരിയൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ അക്പോ ഓഫ്ഷോർ ക്രൂഡ് ഓയിൽ ടെർമിനലിൽ എണ്ണ നിറയ്ക്കാനെത്തിയതോടെയാണ് കപ്പൽ ജീവനക്കാർ കുടുങ്ങിയത്.

കപ്പലിലെ മലയാളി ജീവനക്കാരായ വിജിത്തും മിൽട്ടനും അടക്കം 15 പേരെ തടവിൽ പാർപ്പിച്ചിരുന്ന മലാബോയിൽനിന്നു തിരികെ കപ്പലിലെത്തിച്ചിരുന്നു. കുറ്റവിചാരണയ്ക്കായി ജീവനക്കാരെ ഉൾപ്പെടെ കപ്പൽ നൈജീരിയയ്ക്കു കൈമാറുമെന്ന് സൂചന ഉണ്ടായിരുന്നു.

Top