നൈജീരിയയിലെ മുസ്ലീംപള്ളിയിൽ ചാവേര്‍ സ്ഫോടനം; 50 പേർ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയില്‍ മുസ്ലീം പള്ളിയിൽ ചാവേര്‍ സ്ഫോടനം.

ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു

അദമാവ പ്രവിശ്യയിലെ മുസ്ലീം പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോയായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ബൊക്കോ ഹറാമാണെന്ന് പൊലീസ് സംശയിക്കുന്നു.

Top