Nigeria: Boko Haram cannot be crushed by December

bokoharam

ലാഗോസ്: ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിനെ ഡിസംബറോടെ നൈജീരിയയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള പദ്ധതി പ്രാവര്‍ത്തികമാകില്ലെന്ന് സര്‍ക്കാര്‍ വക്താവ്.

കലാപകാരികളെ നേരിടുന്നതില്‍ സൈന്യത്തിനാകുന്നില്ല. ആവശ്യമായ ആയുധങ്ങള്‍ ലഭ്യമല്ലാത്തതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ നൈജീരിയന്‍ സൈന്യത്തേക്കാള്‍ കൂടുതല്‍ ആയുധബലം ബോക്കോ ഹറാം തീവ്രവാദികള്‍ക്കുണ്ട്. മാത്രമല്ല, രാജ്യത്തെ അഴിമതിയും ഈ പരാജയത്തിന് മറ്റൊരു കാരണമാണ്.

പ്രതിവര്‍ഷം 5 ബില്യന്‍ ഡോളറില്‍ കൂടുതല്‍ സൈനികാവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ വര്‍ഷം അതിനു പുറമേ ഒരു ബില്യന്‍ ഡോളര്‍ കൂടി വായ്പയായി അനുവദിച്ചിരുന്നു.

അനുവദിച്ച പണം ശരിക്കും വിനിയോഗിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിനു ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പ്രസിഡന്റ് ബുഹാരിയുടെ വക്താവ് പറഞ്ഞത്

അഴിമതിയുടെ പശ്ചാത്തലത്തില്‍ മുമ്പ് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പല ഉദ്യോഗസ്ഥന്മാരെയും അറസ്റ്റ് ചെയ്യാന്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉത്തരവിട്ടു. വ്യാജ ആയുധ ഇടപാടുകളിലൂടെ ആകെ 5.4 ബില്യന്‍ ഡോളര്‍ ഇവര്‍ സ്വന്തമാക്കി എന്നാണ് തെളിഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ജൂണിലാണ് ബുഹാരി ബോക്കോ ഹറാമികളെ ഡിസംബറോടെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ക്രൂരതയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോക്കോ ഹറാം. ഈ ഒരു വര്‍ഷത്തില്‍ മാത്രം ബോക്കോ ഹറാമിന്റെ ക്രൂരതകള്‍ക്ക് പാത്രമായി മരണത്തിന് കീഴടങ്ങിയത് 6,644 പേരാണ്.

വടക്കേ ആഫ്രിക്കയാണ് ബോക്കോ ഹറാം പ്രധാന പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തത്. ആറ് വര്‍ഷത്തിനിടെ ഇവിടെ ബോക്കോ ഹറാം കൂട്ടക്കൊല ചെയ്തത് ഇരുപതിനായിരം ആള്‍ക്കാരെയാണ്. 2.3 ദശലക്ഷം പേര്‍ അനാഥരായി.

Top