സെന്‍സെക്‌സ് 146 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 146 പോയിന്റ് ഉയര്‍ന്ന് 36299ലും നിഫ്റ്റി 36 പോയിന്റ് നേട്ടത്തില്‍ 10867ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 908 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 632 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്, സണ്‍ ഫാര്‍മ, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തി.

എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top