നിഫ്റ്റി വീണ്ടും 11,000ന് മുകളില്‍ ; സെന്‍സെക്സ് 748.31 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്സ് 748.31 പോയന്റ് ഉയര്‍ന്ന് 37687.91ലും നിഫ്റ്റി 203.70 പോയന്റ് നേട്ടത്തില്‍ 11095.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 933 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികള്‍ക്ക് മാറ്റമില്ല.

സീ എന്റര്‍ടെയ്ന്‍മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, മാരുതി, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ടെക് മഹീന്ദ്ര, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.

Top