സെന്‍സെക്‌സ് 119.51 പോയിന്റ് താഴ്ന്ന് ഓഹരിസൂചിക നഷ്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരിസൂചികയില്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 119.51 പോയിന്റ് ഇടിഞ്ഞ് 36,034.11 എന്ന നിലയിലും നിഫ്റ്റി 34.70 പോയിന്റ് ഇടിഞ്ഞ് 10,792.70 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി മേഖലയില്‍ ഉണര്‍വ് രേഖപ്പെടുത്തിയപ്പോള്‍ മറ്റ് പ്രധാന മേഖലകളായ ബാങ്ക്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, എനര്‍ജി, ഓട്ടോമൊബൈല്‍, ഫാര്‍മ തുടങ്ങിയവയെല്ലാം മന്ദഗതിയിലായിരുന്നു.

അദാനി പോര്‍ട്ട്‌സ്, ഇന്ത്യാബുള്‍സ് ഹൗസിങ്, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും ഐഷര്‍ മോട്ടോഴ്‌സ്, ഐഒസി, എച്ച്പിസിഎല്‍, ഗെയ്ല്‍, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top