ഓഹരി വിപണിയില്‍ വന്‍ നഷ്ടം;ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂപ്പുകുത്തി

sensex

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം. കനത്ത വില്‍പ്പന സമ്മര്‍ദത്തില്‍ സെന്‍സെക്‌സിന് നഷ്ടമായത് 500 ലേറെ പോയിന്റ്. നിഫ്റ്റി 11,000ന് താഴെപ്പോയി. ധനകാര്യ ഓഹരികളാണ് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ കൂപ്പുകുത്തി.

സെന്‍സെക്‌സ് 536.58 പോയിന്റ് താഴ്ന്ന് 36305.02ലും, നിഫ്റ്റി 175.70 പോയിന്റ് നഷ്ടത്തില്‍ ്10,967.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 543 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2092 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്‌സിഎല് ടെക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്ത്യബുള്‍സ് ഹൗസിങ്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top