ഓഹരി സൂചികകള്‍ വീണ്ടും നഷ്ടത്തില്‍;സെന്‍സെക്‌സ് 550.51 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 550.51 പോയിന്റ് താഴ്ന്ന് 35,975.63ലും, നിഫ്റ്റി 150.50 പോയന്റ് നഷ്ടത്തില്‍ 10,858.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, ടെലികോം, ഐടി, ടെക്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഡോളറിനെതിരെ രൂപയുടെ വിനിമയമ്യൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയതും അസംസ്‌കൃത എണ്ണവില ബാരലിന് 85 ഡോളറിലെത്തിയതുമാണ് വിപണിയെ പിടിച്ചുലച്ചത്.

യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, ഐഒസി, ഒഎന്‍ജിസി, സിപ്ല, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടിസിഎസ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു ക്ലോസ് ചെയ്തത്.

Top