ഓഹരി സൂചികകളില്‍ നഷ്ടം;സെന്‍സെക്‌സ് 32 പോയിന്റ് താഴ്ന്നു

sensex

മുംബൈ: തുടര്‍ച്ചയായി റെക്കോഡിട്ട ഓഹരി സൂചികകളില്‍ രണ്ടാമത്തെ ദിനത്തിലും നഷ്ടം. സെന്‍സെക്‌സ് 32 പോയിന്റ് താഴ്ന്ന് 38657ലും, നിഫ്റ്റി 10 പോയിന്റ് നഷ്ടത്തില്‍ 11666ലുമാണ് വ്യാപാരം നടക്കുന്നത്.

ഗ്രാസിം, ടിസിഎസ്, യെസ് ബാങ്ക്, ബിപിസിഎല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. നിഫ്റ്റി ബാങ്ക് 0.3 ശതമാനം താഴ്ന്നു.

സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഐഡിയ വൊഡഫോണ്‍ലയനത്തിന് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഐഡിയയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു.

Top