ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു; സെന്‍സെക്‌സ് 35 പോയിന്റ് താഴ്ന്നു

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 35 പോയിന്റ് താഴ്ന്ന് 38687ലും, നിഫ്റ്റി 17 പോയിന്റ് നഷ്ടത്തില്‍ 11674ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 513 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യുപിഎല്‍, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ലുപിന്‍, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, റിലയന്‍സ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top