ഓഹരി വിപണിയില്‍ കനത്ത നഷ്ടം;സെന്‍സെക്‌സ് 792.17 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 792.17 പോയിന്റ് താഴ്ന്ന് 34,376.99ലും, നിഫ്റ്റി 282.80 പോയന്റ് നഷ്ടത്തില്‍ 10,316.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും കൂപ്പുകുത്തിയത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 1.50 രൂപമാത്രമാണ് സര്‍ക്കാര്‍ കുറച്ചത്.

ബാക്കിയുള്ള ഒരു രൂപ എണ്ണക്കമ്പനികള്‍ കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞത്. യുഎസ് ട്രഷറി ആദായം ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതും ആഗോള വ്യാപകരമായി വിപണികളെ ബാധിച്ചു.

ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഗെയില്‍, റിലയന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

Top