ഓഹരി വിപണിയില്‍ നഷ്ടം ;സെന്‍സെക്‌സ് 509.04 പോയിന്റ് നഷ്ടത്തില്‍

sensex

മുംബൈ: . തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
സെന്‍സെക്‌സ് 509.04 പോയിന്റ് നഷ്ടത്തില്‍ 37413.13ലും, നിഫ്റ്റി 150.60 പോയന്റ് താഴ്ന്ന് 11287.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 876 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1811 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

അസംസ്‌കൃത എണ്ണവില ഉയരുന്നതും വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളുമാണ് വിപണിയെ ബാധിച്ചത്. രൂപയുടെ മൂല്യമിടിവും വിപണിയെ ആശങ്കയിലാഴ്ത്തി. കോള്‍ ഇന്ത്യ, എംആന്റ്എം, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എന്‍ടിപിസി, ബജാജ് ഫിന്‍സറി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top